മൈക്രോമാക്സ് അവരുടെ കാൻവാസ് നിരയിലേക്ക് അവരുടെ ആദ്യത്തെ വിൻഡോസ് ഫോണ്‍ 8.1 അധിഷ്ടിത സ്മാർട്ട്‌ഫോണ്‍ കൊണ്ടുവരുന്നു. കമ്പനി ജൂണ്‍ 16-ന് നടത്തുന്ന ഇവന്റിൽ അവരുടെ കാൻവാസ് വിൻഡോസ് ഫോണ്‍ 8.1 സ്മാർട്ട്‌ഫോണ്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. നോക്കിയ ലുമിയ 630-ക്ക് ശേഷം പുറത്തിറക്കുന്ന ആദ്യത്തെ വിൻഡോസ് ഫോണ്‍ 8.1 അധിഷ്ടിത സ്മാർട്ട്‌ഫോണാണിത്.
![]() |
| Leaked image Image credit - fonearena |
രണ്ടു ഫോണുകൾ പുറത്തിറക്കാൻ സാധ്യത ഉണ്ടെന്നാണ്റി പ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവയിൽ ഒരെണ്ണം 6,000-7,000 രൂപ റേഞ്ചിൽ വരുന്നതും പിന്നീടുള്ളത് 10,000 രൂപ റേഞ്ചിൽ വരുന്നവയുമാണ്.
മൈക്രോസോഫ്ട് അവരുടെ ഒരു ഹാർഡ്‌വെയർ പാർട്ണർ ആയി മൈക്രോമാക്സിനെ പ്രഖ്യാപിച്ചതിനു ശേഷമുള്ള അവരുടെ ആദ്യത്തെ സ്മാർട്ട്‌ഫോണ്‍ ആണിത്.



0 comments:
Post a Comment