The Latest



ഇന്ത്യൻ സ്മാർട്ട്‌ഫോണ്‍ നിർമ്മാതാക്കളായ മൈക്രോമാക്സിന്റെ ഒക്ട കോർ കാൻവാസ് ഗോൾഡ്‌ A300 ഓർഡറിനായി എത്തി. എന്നാൽ ഓഫിഷ്യലി പുറത്തിറങ്ങിയിട്ടില്ല.
മൈക്രോമാക്സ് കാൻവാസ് ഗോൾഡ്‌ A300, Infibeam-ൽ നിന്നും ഓർഡർ ചെയ്യാവുന്നതാണ്. 5 അല്ലെങ്കിൽ 6 ദിവസത്തിനുള്ളിൽ കിട്ടുന്നതാണ്.

മൈക്രോമാക്സ് കാൻവാസ് ഗോൾഡ്‌ A300-ന്റെ സ്പെക്സ് :--

• 5.5 ഇഞ്ച്‌ 1080p ടച്ച്‌സ്ക്രീൻ
• 16MP പ്രൈമറി ക്യാമറ
• 5MP ഫ്രന്റ്‌ ക്യാമറ
• 2GHz ഒക്ട കോർ പ്രോസസ്സർ
• 2GB റാം
• 32 GB ഇന്റെർണൽ മെമ്മറി (കൂട്ടാൻ സാധിക്കാത്തത്)
• 21 Mbps HSPA support
• ഡ്യുവൽ സിം
• 2300 mAh ബാറ്ററി
• Android 4.4.2 KitKat

വില :- ₹24,000
entetechlokam


കാത്തിരുപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് വിൻഡോസ്‌ ഫോണിനായുള്ള BBM (ബ്ലാക്ക്‌ബെറി മെസ്സജ്ജർ) അടുത്തമാസം വരുന്നതായി ബ്ലാക്ക്‌ബെറി സിഇഒ ജോണ്‍ ചെൻ പ്രഖ്യാപിച്ചു. ഏറെ സവിശേഷതകൾ നിറഞ്ഞ ബ്ലാക്ക്‌ബെറി മെസ്സജ്ജർ വളരെയധികം പ്രസിദ്ധി നേടിയവയാണ്.

ബ്ലാക്ക്‌ബെറി മെസ്സജ്ജർ തുടക്കത്തിൽ ബ്ലാക്ക്‌ബെറി, ആൻഡ്രോയിട്, iOS എന്നിവയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഈ വാർത്ത എല്ലാ വിൻഡോസ്‌ ഫോണ്‍ ഉപഭോക്താക്കൾക്കും സന്തൊഷമായിരിക്കും നൽകുക. അടുത്ത മാസം എപ്പോൾ വരുമെന്ന് പറയാറായില്ല.

Source : WPCentral


മൈക്രോമാക്സ് അവരുടെ ക്യാൻവാസ് ശ്രേണിയിലേക്ക് പുതിയ അവതാരത്തെ അവതരിപ്പിച്ചു. ക്യാൻവാസ് ഡൂഡിൽ 3ക്ക് , 5 ഇഞ്ച്‌ FWVGA 480x854 റെസൊല്യുഷനോട്‌ കൂടിയ സ്ക്രീനാണുള്ളത്.



ഇത് പ്രവർത്തിക്കുന്നത് Android Jellybean 4.2.2-വിലാണ്. ഡ്യുവൽ സിം ഫീച്ചർ ഉള്ള ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് 1.3Ghz ഡ്യുവൽ കോർ മീഡിയടെക് (MT6572) പ്രോസ്സസറിലാണ്. റാം 512MB ആണുള്ളത്. 5MP റിയർ ക്യാമറയും 0.3MP ഫ്രണ്ട് ക്യാമറയുമാണുള്ളത്. 4GB ഇന്റെർണൽ സ്റ്റോറേജുണ്ടെങ്കിലും MicroSD കാർഡ്‌ ഉപയോഗിച്ച് കൂട്ടാവുന്നതാണ്.

വിപണി വില : ₹8,500


Galaxy Note 3
ഫോട്ടോ: phonearena

സാംസങ് ഗാലക്സി നോട്ട് 3-യുടെ പിന്മുറക്കാരനായി സാംസങ് ഗാലക്സി നോട്ട് 4 വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ട് അനുസരിച്ച് സാംസങ് SM-N910A മോഡൽ ഫോണ്‍ ഇന്ത്യയിൽ ടെസ്ടിങ്ങിനായി വന്നതായി വാർത്തയുണ്ട്. സാംസങ് ഗാലക്സി നോട്ട് 3-യുടെ മോഡൽ നമ്പർ SM-N900 ആയതിനാൽ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ള ഫോണ്‍ ഗാലക്സി നോട്ട് 4 ആകാനാണ് സാധ്യത.



സാംസങ് ഗാലക്സി നോട്ട് 4 5.7 ഇഞ്ചോട് കൂടിയ QHD (2560x1440 pixel) ഡിസ്പ്ലേയുമായിയാണ് വരുന്നത്. കർവ് OLED ഡിസ്പ്ലേയോട് കൂടിയ മറ്റൊരു നോട്ട് 4 ഇറക്കാനും സാധ്യത ഉണ്ട്.

GSMArena

        മൈക്രോമാക്സ് അവരുടെ കാൻവാസ് നിരയിലേക്ക് അവരുടെ ആദ്യത്തെ വിൻഡോസ്‌ ഫോണ്‍ 8.1 അധിഷ്ടിത സ്മാർട്ട്‌ഫോണ്‍ കൊണ്ടുവരുന്നു. കമ്പനി ജൂണ്‍ 16-ന് നടത്തുന്ന ഇവന്റിൽ അവരുടെ കാൻവാസ്‌ വിൻഡോസ്‌ ഫോണ്‍ 8.1 സ്മാർട്ട്‌ഫോണ്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. നോക്കിയ ലുമിയ 630-ക്ക് ശേഷം പുറത്തിറക്കുന്ന ആദ്യത്തെ വിൻഡോസ്‌ ഫോണ്‍ 8.1 അധിഷ്ടിത സ്മാർട്ട്‌ഫോണാണിത്.

Leaked image
Image credit - fonearena


      രണ്ടു ഫോണുകൾ പുറത്തിറക്കാൻ സാധ്യത ഉണ്ടെന്നാണ്റി പ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവയിൽ ഒരെണ്ണം 6,000-7,000 രൂപ റേഞ്ചിൽ വരുന്നതും പിന്നീടുള്ളത് 10,000 രൂപ റേഞ്ചിൽ വരുന്നവയുമാണ്.


      മൈക്രോസോഫ്ട്‌ അവരുടെ ഒരു ഹാർഡ്‌വെയർ പാർട്ണർ ആയി മൈക്രോമാക്സിനെ പ്രഖ്യാപിച്ചതിനു ശേഷമുള്ള അവരുടെ ആദ്യത്തെ  സ്മാർട്ട്‌ഫോണ്‍ ആണിത്.
സോഴ്സ് : ഫോണരീന

                                    വൈകാതെ തന്നെ സാംസങ്ങ് ഗാലക്സി എസ് 4 നും എസ് 5 നും ആൻഡ്രോയ്ട് 4.4.3 കിറ്റ്കാറ്റ് അപ്ഡേറ്റ് ലഭിക്കാൻ പോകുന്നു. ഒരു ലീക്ക് ചെയ്ത ഡോക്യുമെന്റ് അനുസരിച്ച് ഗാലക്സി എസ് 5-ന് ഈ മാസം അവസാനത്തോടെയും എസ് 4-ന് ജൂലൈ-യിലും ആണ് അപ്ഡേറ്റുകൾ കിട്ടാൻ സാധ്യത.



എസ് 5-ലെ ആൻഡ്രോയ്ട് 4.4.3 കിറ്റ്കാറ്റ് അപ്ഡേറ്റ് ടെസ്റ്റ്‌ പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. എന്നാൽ എസ് 4-ലെ ടെസ്റ്റ്‌ അതിന്റെ അവസാന ഘട്ടത്തിലാണ്. ഇപ്പോൾ ഈ ഡിവൈസുകൾ ആൻഡ്രോയ്ട് 4.4.2 റണ്‍ ചെയ്യുന്നതിനാൽ 4.4.3 അപ്ഡേറ്റിലൂടെ പുതിയതായി ഒരു ഫീച്ചറുകളും കിട്ടാൻ സാധ്യത ഇല്ല. എന്നാൽ ഇപ്പോഴുള്ള കുറ്റങ്ങളും കുറവുകളും നികത്തിയാവും ഈ അപ്ഡേറ്റിന്റെ വരവ്.