സാംസങ്ങ് ഗാലക്സി എസ് 4 നും എസ് 5 നും ആൻഡ്രോയ്ട് 4.4.3 കിറ്റ്കാറ്റ് അപ്ഡേറ്റ് വരുന്നു

By | 08:53 Leave a Comment
സോഴ്സ് : ഫോണരീന

                                    വൈകാതെ തന്നെ സാംസങ്ങ് ഗാലക്സി എസ് 4 നും എസ് 5 നും ആൻഡ്രോയ്ട് 4.4.3 കിറ്റ്കാറ്റ് അപ്ഡേറ്റ് ലഭിക്കാൻ പോകുന്നു. ഒരു ലീക്ക് ചെയ്ത ഡോക്യുമെന്റ് അനുസരിച്ച് ഗാലക്സി എസ് 5-ന് ഈ മാസം അവസാനത്തോടെയും എസ് 4-ന് ജൂലൈ-യിലും ആണ് അപ്ഡേറ്റുകൾ കിട്ടാൻ സാധ്യത.



എസ് 5-ലെ ആൻഡ്രോയ്ട് 4.4.3 കിറ്റ്കാറ്റ് അപ്ഡേറ്റ് ടെസ്റ്റ്‌ പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. എന്നാൽ എസ് 4-ലെ ടെസ്റ്റ്‌ അതിന്റെ അവസാന ഘട്ടത്തിലാണ്. ഇപ്പോൾ ഈ ഡിവൈസുകൾ ആൻഡ്രോയ്ട് 4.4.2 റണ്‍ ചെയ്യുന്നതിനാൽ 4.4.3 അപ്ഡേറ്റിലൂടെ പുതിയതായി ഒരു ഫീച്ചറുകളും കിട്ടാൻ സാധ്യത ഇല്ല. എന്നാൽ ഇപ്പോഴുള്ള കുറ്റങ്ങളും കുറവുകളും നികത്തിയാവും ഈ അപ്ഡേറ്റിന്റെ വരവ്.

0 comments:

Post a Comment